ചെങ്ങന്നൂർ : ഇന്ധന -പാചക വാതക വില വർദ്ധനവിനെതിരെ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുനിത കുര്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിൻ്റ് രജിസ്ട്രാറും സർവകലാശാല രജിസ്ട്രാറുടെ പേഴ്സണൽ അസിസ്റ്റൻ്റുമായ മുഹമ്മദ് സലിം ടി.ബി (54) യുടെ മരണത്തിൽ അനുശോചിച്ച് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ സീനിയർ വൈദീകനും സഭാ പണ്ഡിതനുമായിരുന്ന ഫാ. ഡോ. ജോർജ് നെല്ലിശ്ശേരിയെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിവിധ വിശ്വാസി കൂട്ടായ്മകൾ അനുസ്മരിച്ചു. ......
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര ദിന വാരാചരണം സംഘടിപ്പിച്ചു. ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുത്ത ഓരോ സി.ഡി.എസ്.കളിലുമായി വിവിധ പരിപാടികൾ നടന്നു.അംഗനവാടികളിൽ ക്ഷീര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ......
മാന്നാർ: മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യകേന്ദ്രമായ മാന്നാറിൽ അഗ്നി രക്ഷാനിലയം അനുവദിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ആവശ്യപ്പെട്ടു. മാന്നാറിൽ ഒരു അഗ്നിബാധയുണ്ടായാൽ പത്ത് കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുമാണ് അഗ്നിശമനാ യൂണിറ്റുകൾ എത്താറുള്ളത്. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2026 - 2027 വാർഷിക പൊതുയോഗം ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ നടത്തി. കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനും മലയാള ഭാഷയ്ക്ക് പരമാവധി പ്രോത്സാഹനവും അംഗീകാരവും ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി ഭാഷാപഠനകേന്ദ്രം പതിനൊന്ന് വർഷം പിന്നിടുകയാണ്. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളിൽ ശ്രദ്ധ വേണം.......
കോഴിക്കോട്/കാസർകോട്: കനത്ത മഴയും റെഡ് അലർട്ട് മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കലക്ടർമാർ തീരുമാനം പ്രഖ്യാപിച്ചത്.
കാസർകോട് ജില്ലയിൽ സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. ......
ദോഹ: ഖത്തർ യൂണിവേഴ്സിറ്റിയിലെ മാധ്യമ വിദ്യാർത്ഥികൾക്കായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (QNA) പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. ക്യു.എൻ.എ ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി രണ്ട് മാസം നീണ്ടുനിൽക്കും. ......